kamal nath will hoist tricolour as mp cm says congress <br />മധ്യപ്രദേശില്‍ വിശ്വാസ വോട്ടിന് മുമ്പേ കഴിഞ്ഞ ദിവസം കമല്‍നാഥ് രാജിവെച്ചിരുന്നു. ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം അധികാരം നഷ്ടമായെങ്കിലും ഉടന്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്. കമല്‍നാഥ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഇരുന്ന് കൊണ്ട് ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഇത് കുറഞ്ഞ കാലത്തേക്കുള്ള ഒരു വിശ്രമമാണെന്നും ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം ബിജെപിയുടെ ചങ്കിടിപ്പേറ്റുന്നതാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.<br /><br /><br />https://malayalam.oneindia.com/news/india/kamal-nath-will-hoist-tricolour-as-mp-cm-says-congress-244145.html